കൂട്ടുകാരോടൊപ്പം കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ പിന്നിൽനിന്നും കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കണ്ണൂർ എടയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചാലിൽ കോളനിയിലെ സൗരവ് (കുട്ടൻ) ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ പിന്നിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. സെപ്റ്റംബർ 18 നായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സൗരവിന് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.