കേരള സര്‍ക്കാരിന് കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ജോലിക്കാരെ നിയമിക്കുന്നു; തുടക്ക ശമ്പളം 45,000 രൂപ; അപേക്ഷ സെപ്റ്റംബര്‍ 19 വരെ

കോട്ടയം: കേരള സര്‍ക്കാരിന് കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

എഞ്ചിനീയര്‍, സെക്രട്ടറി ഒഴിവുകളിലാണ് നിയമനം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന തീയതി: സെപ്റ്റംബര്‍ 19

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍- മെയിന്റനന്‍സ് എഞ്ചിനീയര്‍, കമ്ബനി സെക്രട്ടറി കം ഇന്റേണല്‍ ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.

മയിന്റനന്‍സ് എഞ്ചിനീയര്‍ = 02 ഒഴിവ്

കമ്ബനി സെക്രട്ടറി കം ഇന്റേണല്‍ ഓഡിറ്റര്‍ = 01 ഒഴിവ്

പ്രായപരിധി

മയിന്റനന്‍സ് എഞ്ചിനീയര്‍ = 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കമ്ബനി സെക്രട്ടറി കം ഇന്റേണല്‍ ഓഡിറ്റര്‍ = 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

മെയിന്റനന്‍സ് എഞ്ചിനീയര്‍

എഞ്ചിനീയറിങ് ഡിഗ്രി (ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍)

കണ്ടിന്യൂസ് പ്രോസസ് ഇന്‍ഡസ്ട്രിയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. പേപ്പര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

കമ്പനി സെക്രട്ടറി കം ഇന്റേണല്‍ ഓഡിറ്റര്‍

ICSI (ACS) ല്‍ അസോസിയേറ്റ് മെമ്പറായിരിക്കണം.

ശമ്പളം

മയിന്റനന്‍സ് എഞ്ചിനീയര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

കമ്പനി സെക്രട്ടറി കം ഇന്റേണല്‍ ഓഡിറ്റര്‍ = 45,000 രൂപ മുതല്‍ 50,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച്‌ മനസിലാക്കി, തന്നിരിക്കുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച്‌ അപേക്ഷ സമര്‍പ്പിക്കുക. അവസാന തീയതി സെപ്റ്റംബര്‍ 19.

അപേക്ഷ: https://forms.gle/dSK8fb9c1VX2th7w9