കോട്ടയം: പുതുപ്പള്ളിയില്‍ മദ്യലഹരിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു.
ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ച ശേഷം രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഇൻഡസ് ഇൻഡ് ബാങ്കിന്‍റെ എടിഎം കൗണ്ടറും രണ്ട് കാറുകളും സംഘം തല്ലിത്തകർത്തു.
വെട്ടേറ്റയാളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കഴുത്തിലാണ് വെട്ടേറ്റത്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
