കോട്ടയം: ജില്ലയിൽ നാളെ (3/10/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടക്കാഞ്ഞിരം, ഓട്ടകാഞ്ഞിരം ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി വിതരണം ഭാഗികമായും മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ടി ഡി സി , ബാങ്ക്പടി, ഗൊങ്ങി ണിക്കരി, ചക്രംപടി , പള്ളിച്ചിറ, എസ് എൻ കോളേജ് , ലെയ്ക്ക്, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായും മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോണാട് കരയോഗം, ആർടിക്ക് ‘ കരൂർ, അന്ത്യാളം റോഡ്, അന്ത്യാളം, പയപ്പാർ, എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നിറപറ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കലിന്റെ പരിധിയിൽ വരുന്ന മുക്കാട് ,നടപ്പാലം, മാങ്ങാനം അമ്പലം, കളമ്പുകാട്ടുകുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകണ്ഠമംഗലം, പൂഴിക്കനട, കുറ്റിയകവല ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
