പപ്പായ ഇല ഇനി വലിച്ചെറിഞ്ഞു കളയരുതേ…! ഹൃദയാരോഗ്യത്തിനും വന്‍കുടലിനും ഉദര സംബന്ധമായ അസുഖങ്ങള്‍ക്കും ഉത്തമം; വളരെ പോഷകങ്ങള്‍ നിറഞ്ഞ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിയാം..

കൊച്ചി: നമ്മുടെ വീട്ടു മുറ്റത്തുള്ള പപ്പായ ഇലയുടെ ഗുണങ്ങള്‍ മിക്കവർക്കും തന്നെ അറിയില്ല.

പപ്പായ പോലെ തന്നെ ഒരു പക്ഷേ അതിലുമേറെ ഗുണങ്ങള്‍ അതിന്റെ ഇലയ്ക്കുണ്ട്. വെറുതെ വലിച്ചെറിഞ്ഞ് കളയുന്ന പപ്പായ ഇല ഇനി ഏതു വിധേനയും അത് ഉള്ളിലാക്കുക. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ പേടികൂടാതെ നമുക്ക് ഉപയോഗിക്കാനാകും. ഇതു പോലെ തന്നെ ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്കും പപ്പായ ഇലയും വളരെ പ്രയോജനകരമാണ്.

പോഷകസമ്പന്നമാണ് പപ്പായയിലയെന്നാണ് സത്യം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.

കൂടാതെ ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്.

എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്
ആസ്മ പോലുള്ള അസുഖങ്ങളെ പടിക്ക് പുറത്താക്കാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കുംപപ്പായ ഇല നീര് പ്രതിവിധിയാണ്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും അടിപ്പെട്ടിട്ടുണ്ടാകും . എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.