കോട്ടയം ജില്ലയിൽ ഇന്ന് (27/03 /2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മാല sndp, , നെന്മല ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്തു പടി, ടാഗോർ, കൂനന്താനം, പുറക്കടവ്, മാമുക്കാ പടി , ഏനാ ചിറ, ആശാഭവൻ, കാറ്റാടി, കുതിരപ്പടി, കുന്നേൽ ചർച്ച് ടവർ, ചകിരി, പുലിക്കുഴി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ അരുവിത്തുറ ആർക്കേഡ് , കോടതിപ്പടി, ഹോസ്പിറ്റൽ ജംഗ്ഷൻ, അൽഫോൻസാ, മന്തക്കുന്ന്, എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 1.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ

● കാർത്തിക
● കാക്കാംതോടു
● വാണി ഗ്രൗണ്ട്

എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും

● വാര്യത്തുകുളം
● വാര്യർ സമാജം
● മലേപറമ്പ്
● മഞ്ചാടിക്കര

എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാന്തുരുത്തി , 12 മൈൽ, നെടുംകുഴി, ഐക്കുളം കേള ചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിപ്പടി , ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി,കൊല്ലംപറമ്പ്,കുരുവിക്കാട്, പുളിക്കപ്പടവ്, വത്തിക്കാൻ, മോസ്കോ ട്രാൻസ്‌ഫോർമറുകളിൽ നാളെ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.