കോട്ടയം ജില്ലയിൽ ഇന്ന് (09/02 /2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പിണ്ണാക്കനാട് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ തിടനാട് ടൗണിലും പരിസര പ്രദേശങ്ങളിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ 11 KV ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി തടസപ്പെടും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, പൂഴിത്തറപടി, മൗണ്ട് കാർമൽ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, പുളിക്കച്ചിറ, വാടാമറ്റം, ഇറഞ്ഞാൽ ഭാഗങ്ങളിൽ 09/02/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വെജിറ്റബിൾ മാർക്കറ്റ്, പണ്ടകശാലകടവ്,അഞ്ചുവിളക്ക് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 മണി വരെയും .പാലാക്കുന്നേൽ, അങ്ങാടി, E 10B, എല്ലുകുഴി, വെട്ടിത്തുരുത്തു പള്ളി, വെട്ടിതുരുത്തു SNDP എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദുതി മുടങ്ങുന്നതായിരിക്കും