വിവാഹ തലേന്ന് യുവാവ് വാഹന അപകടത്തില്‍ മരിച്ചു; മരിച്ചത് കടപ്ലാമറ്റം സ്വദേശി; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: വിവാഹ തലേന്ന് പ്രതിശ്രുത വരൻ വാഹനാപകടത്തില്‍ മരിച്ചു.

കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്.
ജിജോയിക്കൊപ്പമുണ്ടായ സുഹുത്തിന് ഗുരുതര പരിക്കേറ്റ്.

വയലാ സ്വദേശി അജിത്തിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടം. എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപത്ത് വച്ച്‌ ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കിലേക്ക് വാൻ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വിഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുക്കാർ ചേർന്ന് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.