മണിമല: കറിക്കാട്ടൂർ സിസിഎം സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനവുമായി എത്തി അഭ്യാസപ്രകടനം നടത്തുകയും ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടുപേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. അറയ്ക്കല്‍ ജിബിൻ ജോസഫ്, ആലപ്പാട്ട് ജിതിൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനം റേസ് ചെയ്യുന്നതിന്‍റെ ശബ്ദവും ബഹളവുംകേട്ട് നാട്ടുകാർ ഓടിക്കൂടുകയും യുവാക്കളെ ചോദ്യം ചെയ്യുകയുമായിരുന്നു.
നാട്ടുകാരോട് ക്ഷുഭിതരായ യുവാക്കളെ സ്കൂള്‍ ഗ്രൗണ്ടില്‍നിന്നു വാഹനവുമായി പുറത്തു പോകാൻ സാധിക്കാത്ത വിധം ഗേറ്റ് അടച്ചതിനുശേഷം മണിമല പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
