കോട്ടയം: കോട്ടയത്ത് അമയന്നൂരില്‍ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
കോട്ടയം നീറികാട് ചേലക്കാട് വീട്ടില്‍ ജിതിന്‍ (15) ആണ് മരിച്ചത്. ജിതിനും സഹോദരന്‍ ജിബിനും ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെയാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ അമയന്നൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരന്‍ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
പാമ്പാടി വെള്ളൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
അമയന്നൂര്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിലെ സമീപം വെച്ച് ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ കാറും ബൈക്കും തലകീഴായി മറിഞ്ഞു. ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജിതിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ജിബിനും പരിക്കേറ്റിട്ടുണ്ട്.
