കോട്ടയം: കൊല്ലം-ദിണ്ടിക്കല്‍ ദേശീയപാതയില്‍ (എൻ.എച്ച്. 183, കെ.കെ.റോഡ്) പുതിയ ബൈപ്പാസ് നിർമിക്കാൻ ഏകദേശധാരണ.
മണിപ്പുഴയില്‍ നിന്ന് തുടങ്ങുന്നതിനുപകരം ബൈപ്പാസ് മുളങ്കുഴയില്‍ നിന്ന് ആരംഭിക്കും.
മുളങ്കുഴയില്‍ നിന്ന് തുടങ്ങി ഈരയില്‍ക്കടവ് റോഡുവഴി കോട്ടയം-കറുകച്ചാല്‍, പുതുപ്പള്ളി-മണർകാട്, പുതുപ്പള്ളി-പയ്യപ്പാടി, പയ്യപ്പാടി-കൊച്ചുമറ്റം റോഡുകള്‍ മറികടന്ന് പാമ്പാടി എട്ടാംമൈലില്‍ പ്രവേശിക്കുന്നവിധത്തിലാണ് രൂപരേഖ.
ഫലത്തില്‍, എം.സി.റോഡും കെ.കെ.റോഡും തമ്മില്‍ ബന്ധിപ്പിക്കും.
നിലവിലുള്ള ഈരയില്‍ക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജങ്ഷൻ-മുളങ്കുഴ വഴി ദേശീയപാതയില്‍ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു. ഏഴുകിലോമീറ്റർ പാടത്തുകൂടിയാണ് റോഡ് പോകുന്നത്.
