കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാൻ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ;എടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്‍റെ ഹര്‍ജി കോടതി തള്ളി.

 

കൊച്ചി :ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണം. തെളിവില്ല ഇല്ലാത്തതുകൊണ്ട് ഹര്‍ജി തള്ളി കോടതി. ഹര്‍ജിയിലെ ആരോപണത്തിന് തെളിവില്ലെന്നും ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് നടപടി. ബാങ്കിനെതിരെ മാധ്യമങ്ങള്‍ക്ക് വ്യാജ വിവരം ചോര്‍ത്തി നല്‍കിയെന്ന ആരോപണവും പെരിങ്ങണ്ടൂര്‍ ബാങ്ക് അധികൃതര്‍ ഹര്‍ജിയില്‍ ഉന്നയിച്ചെങ്കിലും ഇക്കാര്യവും കോടതി പരിഗണിച്ചില്ല.

കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചര്‍ച്ചയായതിന് പിറകെയാണ് ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിശ്ചയിച്ചാണ് ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതി പരിശോധിച്ചത്. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നായിരുന്നു കണ്ടെത്തല്‍.