നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും.

ഇന്നലെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം മോർച്ചറിയില്‍ നിന്നും ഒൻപത് മണിയോടെ കളക്ടറേറ്റില്‍ എത്തിക്കും. ശേഷം പത്തുമണി മുതല്‍ പൊതുദർശനം നടക്കും. അതിനു ശേഷമായിരിക്കും മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കുന്നത്.

വിലാപയാത്രയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ച‍ടങ്ങുകള്‍ക്കു ശേഷം വീട്ടുവളപ്പില്‍ സംസ്കരികരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് പിപി ദിവ്യക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

അതിനിടെ, എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് ടൗണ്‍ പൊലീസ് മൊഴിയെടുത്ത് തുടങ്ങി. അതേസമയം, ദിവ്യയ്ക്കും പരാതിക്കാരനായ പ്രശാന്തിനുമെതിരെ നവീന്‍ ബാബുവിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുമില്ല.