ഭാര്യയെയും പത്തുവയസുകാരനായ മകനെയും യുവാവ് കുത്തിപ്പരിക്കേൽപിച്ചു; കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം, പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് പോങ്ങുംമൂട്ടിൽ ഭാര്യയെയും പത്തുവയസുകാരനായ മകനെയും പിതാവ് കുത്തിപ്പരിക്കേൽപിച്ചു.

പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ജന (39), മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് ആക്രമണം നടത്തിയത്.

കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമിച്ച ഉമേഷ് തന്നെയാണ് ഭാര്യയെയും മകനെയും ആശുപത്രിയിൽ എത്തിച്ചത്.

കുത്തേറ്റവരുടെ പരിക്ക് ഗുരുതരമല്ല. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.