മൂന്നാർ: മദ്യപിച്ചെത്തിയ മകൻ അച്ഛനുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
തുടർന്ന് ഉച്ചത്തില്‍ പാട്ടു വെച്ചതിനെത്തുടർന്ന് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പിതാവിനെ റിമാൻഡ് ചെയ്തു. ഇടുക്കി രാമക്കല്‍മേട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
രാമക്കല്‍മേട് ചക്കകാനം സ്വദേശി പുത്തൻ വീട്ടില്‍ ഗംഗധരൻ നായർ(54) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ രവീന്ദ്രൻ നായരാണ് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തില്‍ ഏർപ്പെട്ടു. തുടർന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാൻ പോയി. ഗംഗാധരൻ കിടപ്പുമുറിയില്‍ എത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വച്ചു.
മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാല്‍ പാട്ട് നിർത്തിയിരുന്നില്ല. രവീന്ദ്രൻ പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും മകൻ കേള്‍ക്കാതെ വന്നതോടെ, മുറിയില്‍ എത്തിയ പിതാവ് കാപ്പി വടിക്ക് മകന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.
