കുമരകം : വീട് കയറി ആക്രമണം നടത്തിയതായി പരാതി. കുമരകം മൂന്നാം വാർഡിൽ മങ്കുഴി ചമ്പക്കുളം വീട്ടിൽ സി ജെ മാത്യുവിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായതായി പരാതി ഉയർന്നിരിക്കുന്നത്.
റോഡിന്റെ വീതി സംബന്ധിച്ചുള്ള വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് വീട്ടുകാർ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഒരു കൂട്ടം ആളുകൾ
മാരകായുധങ്ങളുമായി വീട്ടിലെത്തുകയും വീട്ടിൽ ഉണ്ടായിരുന്ന മാത്യുവിന്റെ ഭാര്യയെയും മരുമകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി, കുട്ടികളുടെ സൈക്കിൾ, ചെടിച്ചട്ടി അടക്കം
പല സാധനങ്ങളും വെള്ളത്തിലേക്ക് എറിയുകയും വഴി തർക്കത്തിൽ ഉൾപ്പെട്ട മാത്യുവിന്റെ പുരയിടത്തിൽ നിൽക്കുന്ന ആര്യവേപ്പ് മരത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിയെന്നുമാണ്
പരാതിയിൽ പറയുന്നത്. കൃഷി സംബന്ധമായ ജോലിക്കായി വീട്ടിലെ പുരുഷന്മാർ പോയ
സമയത്തായിരുന്നു സംഭവം അരങ്ങേറിയത്. അക്രമം സംബന്ധിച്ച് മാത്യുവിന്റെ ഭാര്യയും മരുമകളും കുമരകം പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.
