തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ നദികളുടെയും പ്രധാന അണക്കെട്ടുകളുടെയും ജലനിരപ്പ് നിലവില്‍ സുരക്ഷിത പരിധിയിലാണ്. 13 അണക്കെട്ടുകളില്‍ നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രധാന നദികളിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 20 ഇടങ്ങളില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും അപകടഭീഷണി റിപ്പോർട്ട് ചെയ്തിട്ടില്ല.
