തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സ്വന്തമാക്കിയത് തമിഴ്നാട് സേലം സ്വദേശി.
സേലം സ്വദേശിയായ ഏജൻ്റാണ് പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിലെത്തി ഈ വിവരം പങ്കുവെച്ചത്. അതേസമയം ലോട്ടറി വിജയിയായ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്നും അഭ്യർഥിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.
SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത്. ഈ കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചത്.
സമ്മാനർഹമായ ടിക്കറ്റ് ഉടൻ ലോട്ടറി ഓഫീസിലെത്തി സമർപ്പിക്കുമെന്ന് ഏജൻ്റ് അറിയിച്ചതായി ഏജൻസി വ്യക്തമാക്കി. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കിങ് സ്റ്റാർ ലോട്ടറി ഏജൻസിയുടെ സബ് ഏജൻസിയായ ധനലക്ഷ്മി ഏജൻസിയാണ് സമ്മാനർഹമായ ടിക്കറ്റ് വില്‍പന നടത്തിയത്.
അതേസമയം ലോട്ടറി അടിച്ച വ്യക്തിയുടെ പേര് വിവരങ്ങളോ മറ്റും പുറത്ത് വിടരുന്നതെന്നും ഏജൻസിയോട് വിജയി ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം സമ്മാനം പത്ത് കോടി രൂപയാണെങ്കിലും നികുതിയും സെസും മറ്റുമെല്ലാം അടച്ച് സമ്മാനർഹന് ലഭിക്കുക അഞ്ച് കോടിയോളം രൂപ മാത്രമാണ്.
