ശബരിമല സ്വർണക്കൊള്ള; ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; പുതിയ ചിത്രങ്ങള്‍ പുറത്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് വിവരം.

കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായനുമായും ഉണ്ണികൃഷ്ണൻ പോറ്റി പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പ്രമുഖ മാദ്ധ്യമമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനായി 2022 ജനുവരി മാസത്തില്‍ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു.

2020 ജനുവരി മാസമാണ് സ്വര്‍ണ്ണവാതില്‍ സമര്‍പ്പിച്ചത്.

 

2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണു പുറത്തുവന്നത്. കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.