മണർക്കാട് ഐരാറ്റു നടയിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാറിന്റെ ഒരുവശം പൂർണമായും തകർന്നു; അപകടത്തിൽ ആർക്കും പരിക്കില്ല; അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കെ.കെ. റോഡിൽ മണർകാടിനടുത്ത് ഐരാറ്റു നടയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.
ന്നു രാവിലെ 10 മണിയോടെയാണ് അപകടം.
ആർക്കും പരിക്കില്ല. കോട്ടയത്തു നിന്ന് പാലായ്ക്കു പോയ സ്വകാര്യ ബസും എതിരേ കോട്ടയത്തിനു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് അൽപനേരം ഗതാഗത തടസം നേരിട്ടു. മണർകാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

കാറിന്റെ ഒരു വശം തകർന്നു. കോട്ടയത്തുള്ള ഒരു അഭിഭാഷകന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ് ഐരാറ്റു നട