കോഴിക്കോട് : സാദിഖലി തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും അദ്ദേഹത്തിന്റെ പരാമർശം സദുദ്ദേശത്തോടെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ സാദിഖലി തങ്ങളും എടക്കുന്നത്.
അന്ന് ശിഹാബ് തങ്ങള്‍ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ലന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് പാർട്ടി ചർച്ച ചെയ്തെന്നും ബജറ്റിനു ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്രത്തെ കുറിച്ചുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന വിവാദമായിരുന്നു. തങ്ങള്‍ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നെന്നാണ് ഐഎൻഎല്ലിന്റെയും സമൂഹമാധ്യമത്തിലെ ലീഗ് വിമർശകരുടെയും ആരോപണം. 10 ദിവസം മുമ്ബ് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദമായത്.
