തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അസഹിഷ്ണുത കൊണ്ടാണ് തടയുന്നത്. ജനാധിപത്യത്തിൽ ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതിന്റെ തെളിവാണിത്. പാലക്കാട് ജില്ലയിലാകെ കാറ്റ് മാറി വീശും.
പാലക്കാട് വടക്കന്തറയിൽ വച്ചാണ് ഇന്നലെ രാത്രിയിൽ പ്രചാരണ പരിപാടിക്കെത്തിയ രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. അതേസമയം പിവി അൻവർ വ്യക്തിഹത്യ ചെയ്യുന്നു എന്ന മുഹമ്മദ് റിയാസിന്റെ പരാതിയിൽ ആരാണ് വ്യക്തിഹത്യ ചെയ്യുന്നത് എന്ന് റിയാസ് വീട്ടിൽ പോയി അന്വേഷിച്ചാൽ അറിയാമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. ഫണ്ട് വിവാദത്തിൽ പറയാനുള്ളത് നേരത്തേ പറഞ്ഞുവെന്ന് പറഞ്ഞ് കെസി വേണുഗോപാൽ ഒഴിഞ്ഞുമാറി.
