തിരുവനന്തപുരം : മന്ത്രിമാരുടെ ശന്പളം 55,012 രൂപയില്‍ നിന്ന് 97,429 രൂപയായാണ് ഉയര്‍ത്തിയത്. എംഎല്‍എമാരുടെ ശന്പളവും അലവൻസുകളും 39,500 രൂപയില്‍നിന്ന് 70,000 രൂപയാക്കി ഉയര്‍ത്തി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശന്പളവും അലൻസുകളും ഉയര്‍ത്തിയത് ജസ്റ്റീസ് (റിട്ട.) ജെ.എം. ജെയിംസ് കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു 2018ല്‍ വര്‍ധന പ്രാബല്യത്തിലാക്കിയത്.
മന്ത്രിമാരുടെ ശന്പളം 1.43 ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു കമ്മീഷൻ ശിപാര്‍ശ. എംഎല്‍എമാര്‍ക്ക് മണ്ഡലം അലവൻസ് ഇനത്തില്‍ 25,000 രൂപയായും ഫോണ്‍ വാടകയായി 11,000 രൂപയും ഇൻഫര്‍മേഷൻ അലവൻസ് ഇനത്തില്‍ 4,000 രൂപയും പ്രതിമാസ അലവൻസ് ഇനത്തില്‍ 2,000 രൂപയും യാത്രാ ബത്ത ഇനത്തില്‍ 20,000 രൂപയും സത്കാരത്തിന് 8,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം ഉള്‍പ്പെടെയാണ് 70,000 രൂപ നല്‍കുന്നത്.
കൂടാതെ നിയമസഭാ സമ്മേളനം നടക്കുന്പോള്‍ സിറ്റിംഗ് ഫീസും കേരളത്തിനകത്തും പുറത്തും സഞ്ചരിക്കാൻ പ്രത്യേക യാത്രപ്പടിയും ലഭ്യമാക്കും. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശന്പളവും അലവൻസുകളും വീണ്ടും വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ നിലവില്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
ഇതിനെല്ലാം പുറമെയാണ് ഖജനാവിന് ഭാരമായി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ശമ്ബളവും പെൻഷനും. പിഎസ്‌സി അംഗങ്ങളുടെ ചെലവുകളും സംസ്ഥാനത്തിന്‍റെ ധനസ്ഥിതിക്കു ചേര്‍ന്നതല്ലെന്ന ആക്ഷേപത്തിലും കഴമ്ബുണ്ട്.
