കൊച്ചി : എസ്‌എഫ്‌ഐ നേതാക്കളായ അഫ്‌സല്‍, മുഹമ്മദ് അലി ഷിഹാബ്, കെ.വി.അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ചൊവ്വാഴ്ചഅവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്ബോള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ഗവര്‍ണറുടെ നോമിനികളായി യോഗത്തിന് എത്തിയിട്ടും പ്രതിഷേധം കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാലന്‍ പൂതേരിയടക്കടക്കമുള്ള എട്ട് സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
അംഗങ്ങളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയും പൊലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.സംഘപരിവാര്‍ ബന്ധമുള്ള അംaഗങ്ങളെ കടത്തിവിടില്ലെന്ന് പറഞ്ഞായിരുന്നു എസ്‌എഫ്‌ഐയുടെ പ്രതിഷേധം.
