റോഡുകളുടെ പുനരുദ്ധാരണത്തിനും സ്പോർട്സ്, ടൂറിസം പദ്ധതികൾക്കുമായി കാഞ്ഞിരപ്പള്ളിക്ക് 2.18 കോടി രൂപ അനുവദിച്ചു

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനും സ്പോർട്സ്, ടൂറിസം പദ്ധതികൾക്കുമായി എംഎൽഎയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 2.18 കോടി രൂപ അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.

സ്പോർട്‌സ് പദ്ധതികളായ മണിമല സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനം സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപയും, വിഴിക്കത്തോട് പിവൈഎംഎ ലൈബ്രറിക്ക് ഫ്ലഡ് ലൈറ്റ് വോളിബോൾ ഗ്രൗണ്ട് നിർമാണത്തിന് 12 ലക്ഷം രൂപയും അനുവദിച്ചു.

കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായ വാക്ക് വേയിൽ എൽഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കാളകെട്ടി – മാഞ്ഞൂക്കുളം റോഡ്, മൂഴിക്കാട് – മാഞ്ഞൂക്കുളം – കുരിശുപള്ളി റോഡ് എന്നിവയ്ക്ക് 25 ലക്ഷം രൂപ.

ഞള്ളമറ്റം – തവിട്ടനാംകുഴി – സംഗീത റോഡിനു 14 ലക്ഷം രൂപ. ചിറക്കടവ് പഞ്ചായത്തിലെ 20–ാം മൈൽ പുളിക്കൽപടി റോഡ്– 10 ലക്ഷം, പടനിലം – കാരയ്ക്കാമറ്റം റോഡിനു 12 ലക്ഷം. വാഴൂർ പഞ്ചായത്തിലെ ഉദയപുരം – കാഞ്ഞിരപ്പാറ റോഡ്, ചാമക്കാട്ട് – പറമ്പുങ്കൽ നഗർ റോഡ്, ഉദയപുരം – വായനശാലപ്പടി – പറമ്പുങ്കൽപടി റോഡ് എന്നിവയ്ക്കായി 23 ലക്ഷം രൂപ.

കല്ലൂപ്പറമ്പ് – ഹൈസ്കൂൾ റോഡ് – 15 ലക്ഷം. പള്ളിക്കത്തോട് പഞ്ചായത്തിലെ പാറത്താനം – ഇളപ്പുങ്കൽ റോഡ് – 15 ലക്ഷം. കറുകച്ചാൽ പഞ്ചായത്തിലെ മഠത്തിനാൽപടി – സി.സി.നഗർ റോഡ് –10 ലക്ഷം , ബിഎസ്എൻഎൽ – കുറ്റിക്കൽ റോഡ് –10 ലക്ഷം.

നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി – നെടുങ്കുഴി റോഡ്– 13.5 ലക്ഷം. കങ്ങഴ പഞ്ചായത്തിലെ കാരമല – ചാരംപറമ്പ് റോഡിന് 10 ലക്ഷം, സിഎസ്ഐ ചർച്ച് – പുതുവേൽപടി – ആര്യക്കരപടി റോഡ്– 15 ലക്ഷം. വെള്ളാവൂർ പഞ്ചായത്തിലെ ഏഴാം മൈൽ – എണ്ണച്ചേരി റോഡ്– 10 ലക്ഷം രൂപ.