ഇത് പൊളി വൈബ്; ഭാര്യയുടെ പിറന്നാളില്‍ ആര്‍ത്തുല്ലസിച്ച്‌ സക്കര്‍ബര്‍ഗ്; വൈറലായി വീഡിയോ

ഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ് സോഷ്യല്‍ മീഡിയാ ഭീമനായ മെറ്റയുടെ മേധാവിയും ഫേസ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഇത്രയും ഉയർന്ന നിലയില്‍ ഉള്ളൊരു ആളാണെങ്കിലും പൊതുവെ അന്തര്‍മുഖനായ, അധികമൊന്നും സംസാരിക്കാത്ത വ്യക്തിയാണ് സക്കര്‍ബര്‍ഗ് എന്നാണ് പലരുടേയും ധാരണ. അതിനുകാരണം ആ രീതിയിലാണ് പലപ്പോഴും അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്നതാണ്.

എന്നാല്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ച പുതിയ റീല്‍ ആ ധാരണകളെല്ലാം മാറ്റി മറിക്കുന്നതാണ്. ഭാര്യ പ്രിസില ചാനിന്റെ 40-ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ നടന്ന പാര്‍ട്ടിയ്ക്കിടയില്‍ അമേരിക്കന്‍ ഗായകനായ ബെന്‍സണ്‍ ബൂണിനെ അനുകരിച്ച്‌ നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.

ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ ബെന്‍സണ്‍ ബൂണ്‍ നടത്തിയ പ്രകടനം അനുകരിക്കുകയായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്.