കാഞ്ഞിരപ്പള്ളിയിൽ കയറി വീട്ടമ്മയുടെ നേരെ നഗ്നതാ പ്രദർശനം; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ എബിൻ മാത്യു (28) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ ഇരുമ്പുവടിയുമായി അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്തവിളിക്കുകയും, കയ്യിൽ കടന്നുപിടിക്കുകയും, കുതറി മാറിയ വീട്ടമ്മയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും, ലൈംഗികചുവയുള്ള ആംഗ്യം കാണിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ മാരായ സക്കീർ ഹുസൈൻ, അനിൽ തോമസ്, സി.പി.ഓ മാരായ ബിനു, ശിഹാബുദ്ദീൻ, രാജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.