കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു.

പത്തനാംപുരം മഞ്ചളളൂർ മഠത്തില്‍ മണക്കാട് കടവിലായിരുന്നു സംഭവം.

കുളനട സ്വദേശി നിഖില്‍ (20),മഞ്ചളളൂർ സ്വദേശി സുജിൻ(20) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഇരുവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ്.