കൊച്ചി: കൂത്താട്ടുകുളത്തെ ഇടത് കൗണ്‍സിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയില്ലെന്ന് ന്യായീകരിച്ച് സിപിഎം നേതൃത്വം.
പാർട്ടി തീരുമാനപ്രകാരം അവരുള്‍പ്പെടെയുളള 13 കൗണ്‍സിലർമാർ ഏരിയ കമ്മിറ്റി ഓഫീസില്‍
ഇരിക്കുകയായിരുന്നു. നല്ലരീതിയില്‍ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.വി. രതീഷ് പറഞ്ഞു.
കലാ രാജു ഉന്നയിക്കുന്ന സഹകരണ ബാങ്കുമായുളള പ്രശ്നം എന്താണെന്ന് അറിയില്ലെന്നും പി.വി. രതീഷ് പറഞ്ഞു. കലാരാജുവിൻ്റെ മക്കളുടെ പരാതിയില്‍ രതീഷ് ഉള്‍പ്പെടെയുളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
