ഗുരുദ്വാരയുടെ മതിലില്‍ സുഖനിദ്ര, ആളുകളെത്തിയിട്ടും കൂസലില്ല ; ജനവാസ മേഖലയിലെ മതിലിന് പുറത്ത് വളരെ കൂളായി കിടന്നുറങ്ങിയ കടുവയെ ഒടുവില്‍ മയക്കു വെടി വച്ച്‌ പിടികൂടി.

 

പിലിഭിത്ത്:12 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉത്തര്‍ പ്രദേശിലെ പിലഭിത്തിലെത്തിയ കടുവയെ പിടികൂടുന്നത്. മതിലിന് മുകളില്‍ കടുവ കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തിയ കടുവ ജനവാസ മേഖലയെ മൊത്തത്തില്‍ ഭീതിയിലാക്കിയിരുന്നു. ഗ്രാമത്തിലെ ഗുരുദ്വാരയുടെ മതിലാണ് വിശ്രമിക്കാനായി കടുവ തെരഞ്ഞെടുത്തത്. വലിയ രീതീയില്‍ ആളുകള്‍ എത്തിയതോടെ ഒരു കൂസലുമില്ലാതെ മതിലില്‍ തന്നെ കിടന്നുറങ്ങിയ കടുവ ജനവാസ മേഖലയില്‍ വലിയ രീതിയില്‍ ഭീതി പടര്‍ത്തിയിരുന്നു. ഒടുവില്‍ ഇതിന് പിന്നാലെ വനംവകുപ്പ് അധികൃതര്‍ രംഗത്തെത്തി കടുവയെ ഒരു ഭാഗത്തേക്ക് എത്തിച്ച്‌ മയക്കുവെടി വയ്ക്കുകയായിരുന്നു.

ആളുകള്‍ തടിച്ച്‌ കൂടിയിട്ടും കൂളായി മതിലില്‍ തുടര്‍ന്ന കടുവയുടെ അടുത്ത് നിന്നും വല കെട്ടിത്തിരിച്ചാണ് വനംവകുപ്പ് ആളുകളെ സംരക്ഷിച്ചത്. 12 മണിക്കൂറോളം നീണ്ട ഭീതിയുടെ അന്തരീക്ഷത്തിനാണ് ചൊവ്വാഴ്ച കടുവയെ പിടികൂടി പുറത്തെത്തിച്ചതോടെ അവസാനമായത്.