വാഹനത്തിന് പിന്നിൽ നിന്ന് ഹോൺ അടിച്ച പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; പ്രതികളിൽ ഒരാൾ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണ് 18 ഓളം കേസുകളിലെ പ്രതിയുമാണ്; ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്

കഠിനംകുളം : വാഹനത്തിൻ്റെ ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയിലായി.
സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവർ മർദിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷമീർ പുതുക്കുറിച്ചിയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൻ്റെ ഹോണ്‍ അടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായായിരുന്ന പ്രതികള്‍ ചോദ്യം ചെയ്തു അതിനു ശേഷമാണ് ഷമീറിനെ പ്രതികള്‍ മർദിച്ചത്.

ഷാനിഫർ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പെട്ട പ്രതിയാണ്. ഇയാള്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. ഇരുവരെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.