തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെഎം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് പുസ്തകത്തിലൂടെ കെഎം മാണി മുന്നോട്ടുവെക്കുന്നത്. യുഡിഎഫില്‍ നിന്ന് അനുഭവിക്കേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെഎം മാണി ഇത്തരമൊരു പാഠം പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം മുന്നണിയിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ കെഎം മാണിക്ക് ഉണ്ടാക്കിയ വേദനകളാണ് പുസ്തകത്തിലുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം ഫെഡറല്‍ സംവിധാനം തകർക്കുമ്ബോള്‍ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നു.
അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്‍റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
