കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു.

രാത്രി യാത്ര നിരോധിച്ച്‌ ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു.
ഇന്ന് രാത്രി 7 മുതല്‍ നാളെ രാവിലെ 6 വരെയാണ് നിരോധനം.

മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.