ക്ലര്‍ക്ക്, ആയ, വാച്ച്‌മാന്‍, ഫുള്‍ടൈം സ്വീപ്പര്‍, കുക്ക് ജോലി ഒഴിവ്; ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നറിയാം

കോട്ടയം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ ജി കെ എം ആര്‍ എസില്‍ 2025- 26 അധ്യയന വര്‍ഷത്തിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, ആയ, വാച്ച്‌മാന്‍, ഫുള്‍ടൈം സ്വീപ്പര്‍, കുക്ക് എന്നിവരെ നിയമിക്കുന്നു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു മാത്രം അപേക്ഷിക്കാം.

ക്ലര്‍ക്ക് തസ്തികയിലേക്ക് 10-ാം ക്ലാസ്സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവരായിരിക്കണം.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആയ, വാച്ച്‌മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.