ജവഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം ; കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബാസ്കറ്റ് ബാള്‍ കോര്‍ട്ടില്‍ ശയനപ്രദക്ഷിണം നടത്തി.

 

 

തൃശ്ശൂർ : ജവഹര്‍ സ്ക്വയര്‍ സ്റ്റേഡിയം നിര്‍മാണ അപാകത. ശയനപ്രദക്ഷിണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.1,86,00,000 രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ഈ ഇൻഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ച സമയം മുതല്‍ തന്നെ ചോര്‍ന്നൊലിച്ചിരുന്നു. ഇതുമൂലം വുഡൻ കോര്‍ട്ട് പൂര്‍ണമായുംപൊളിഞ്ഞിരിക്കുകയാണ്.

ഇതുപോലെയുള്ള മുഴുവൻ ന്യൂനതകളും പരിഹരിച്ച്‌ സ്റ്റേഡിയം ബാസ്കറ്റ് ബാള്‍ പ്രേമികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. സാമരത്തിന് കൗണ്‍സിലര്‍മാരായ ബിജു സി. ബേബി, ഷാജി ആലിക്കല്‍, മിഷ സെബാസ്റ്റ്യൻ, ലബീബ് ഹസ്സൻ, ലീല ഉണ്ണികൃഷ്ണൻ, മിനി മോൻസി, പ്രസുന്ന റോഷിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.