ധോണിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി സംശയം; ചേറ്റില്‍വെട്ടിയാര്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.

 

പാലക്കാട്‌ : ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനാതിര്‍ത്തിയോടു ചേര്‍ന്ന എട്ടേക്കര്‍ സ്ഥലത്താണ് പുലിയെ കണ്ടെന്ന് സംശയിക്കുന്നത്. വീട്ടിലെ വളര്‍ത്തുനായയെ രാവിലെ മുതല്‍ കാണാനില്ല. നായയെ വലിച്ചുകൊണ്ടുപോയതിന്‍റെ പാടുകള്‍ സ്ഥലത്ത് കണ്ടെത്തി. പുലര്‍ച്ചെ നാലിന് നായ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ അന്വേഷിച്ചപ്പോള്‍ നായയെ കണ്ടെത്താനായില്ല.

 

 

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെത്തിയത് പുലി തന്നെയാണെന്ന് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.ഒരുവര്‍ഷം മുമ്ബ് പിടി സെവൻ എന്ന കാട്ടാനയുടെ വിഹാരരംഗമായിരുന്ന ഈ പ്രദേശത്ത് ഇത്തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.