ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല; പങ്കെടുത്ത് രാഹുലും പ്രിയങ്കയും; ആശംസ അറിയിച്ച്‌ മോദി

ജമ്മുകശ്മീര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു.

ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്.

ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചുപേരാണ് സത്യപ്രതിഞ്ജ ചെയ്തത്.

സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി. കശ്മീര്‍ കുല്‍ഗാമില്‍ നിന്നുള്ള സകീന ഇട്ടു മന്ത്രിസഭയിലെ ഏകവനിത.

ജാവേദ് റാണ, മുന്‍ മന്ത്രിയായിരുന്ന ജാവേദ് ദാര്‍, സതീഷ് ശര്‍മ്മ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ ഇന്ത്യാ സഖ്യ നേതാക്കളെല്ലാം ചടങ്ങിലെത്തി. രാുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.