ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം പാലിക്കണമെന്ന് ഹര്‍ജി ; പ്രധാനഹര്‍ജിയില്‍ കക്ഷിയാകാൻ സുപ്രീം കോടതി അനുമതി നല്‍കി.

 

ദില്ലി : മൂന്നിലൊന്ന് സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കണമെന്നായിരുന്നു ഹര്‍ജി. നേരത്തെ സമാനഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു .ഇതോടെയാണ് കക്ഷിയാകാൻ നിര്‍ദ്ദേശം നല്‍കിയത്.

മലയാളി അഭിഭാഷകയായ യോഗമായ ആണ് ഹര്‍ജിക്കാരി. അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, ദീപക് പ്രകാശ് എന്നിവര്‍ കോടതിയില്‍ ഹാജരായി തെരെഞ്ഞെടുപ്പ് കമ്മീഷ്ണര്‍മാരുടെ നിയമനം സംബന്ധിച്ച്‌ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

അതെ സമയം ഹര്‍ജിയില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു .മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറേയും, കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയാണ് ഹര്‍ജി.