ഡൽഹി : ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണ്.
ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സഹോദരി സഹോദരന്മാര്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്.കോടതിയുടെ അഗാധമായ അറിവ് കൊണ്ട്, ഇന്ത്യക്കാര്‍ എന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ സത്തയെ ശക്തിപ്പെടുത്തിയിരിക്കുന്നു’- #NayaJammuKashmir എന്ന ഹാഷ്‌ടാഗോടെ മോദി ട്വീറ്റ് ചെയ്തു.
“ഇന്നത്തെ വിധി കേവലം നിയമപരമായ വിധിയല്ല; ഇത് പ്രത്യാശയുടെ വെളിച്ചമാണ്, ശോഭനമായ ഭാവിയുടെ വാഗ്ദാനവും ശക്തവും കൂടുതല്‍ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ തെളിവാണ്”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിധി ദുഃഖകരവും നിര്‍ഭാഗ്യകരവുമാമെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) ചെയര്‍മാൻ ഗുലാം നബി ആസാദ് പ്രതികരിച്ചു. അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും തീരുമാനം അംഗീകരിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
