ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിന്റെ രണ്ടാം സീസൺ ഒക്ടോബർ 24ന് ആരംഭിക്കും; ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ഈ ടൂർണമെന്റിൽ ബാറ്റെടുക്കും

മുംബൈ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിന്റെ രണ്ടാം സീസൺ ഒക്ടോബർ 24ന് ആരംഭിക്കും. മുംബൈ, വഡോദര, വിശാഖപട്ടണം എന്നിവടങ്ങളിൽ നവംബർ 14 വരെയാണ് മത്സരം നടക്കുന്നത്.

 

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ഈ ടൂർണമെന്റിൽ ബാറ്റെടുക്കും. സച്ചിന് പുറമെ യുവരാജ് സിങ്, ക്രിസ് ഗെയ്ൽ, ബ്രയാൻ ലാറ, ഷെയ്ൻ വാട്സൺ, കുമാർ സംഗക്കാര തുടങ്ങിയ ഇതിഹാസ താരങ്ങളും ടൂർണമെന്റിലെ ആദ്യ സീസണിൽ കളിച്ചിരുന്നു.

 

ടൂർണമെന്റിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകളാണ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ടി-20 ലീഗാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ്. ടി.വി, ഒടിടി പ്ലാറ്റ്ഫോമുകളിൽ 246 ദശലക്ഷം ആളുകളാണ് ആദ്യ സീസൺ കണ്ടത്.

 

അതേസമയം ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസണ് മാർച്ച് 28ന് തുടക്കമാവും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

 

വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.

 

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.

 

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കളിക്കാനിറങ്ങുന്ന സീസൺ കൂടിയാണിത്. സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്.

 

കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 31നാണ് മത്സരം നടക്കുന്നത്.

 

മാർച്ച് 29നാണ് മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് എതിരാളികൾ. ഏപ്രിൽ ഒന്നിന് ലഖ്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപ്പിറ്റൽസിനെയും നേരിടും.