കൊട്ടാരക്കരയില്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; സിഐടിയു നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. മുൻ എംഎല്‍എ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും കോണ്‍ഗ്രസിലെത്തി.

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോണ്‍ സന്തോഷാണ് പാർട്ടി വിട്ടത്.

കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതില്‍ സർക്കാരിനുണ്ടായ പരാജയവും പാർട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാർട്ടി വിടാൻ കാരണമായത്.

സി.പി.എം കരീപ്ര നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റുമായിരുന്നു എഴുകോണ്‍ സന്തോഷ്.

കൊട്ടാരക്കരയില്‍ യു.ഡി.എഫ് കണ്‍വെൻഷനിലെത്തിയാണ് സന്തോഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രവർത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി അംഗത്വം നല്‍കി സ്വീകരിച്ചി.

അയിഷാ പോറ്റിയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു കൊട്ടാരക്കരയിലെ സി.പി.എമ്മിന്‍റെ സമീപനമെന്ന് യോഗത്തില്‍ സന്തോഷ് പറഞ്ഞു.