കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംയോജിത കണ്‍ട്രോള്‍ റൂം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മുഴുവന്‍ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളുടെ സിസിടിവി മോണിട്ടറിംഗ് കണ്‍ട്രോള്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റുകളിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനവും ഇവിടെ കാണാം.
വിവിധ സ്‌ക്വഡുകളുടെ ജി.പി.എസ് ട്രാക്കിംഗും
പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയുന്ന സീവിജില്‍ അപ്ലിക്കേഷന്റെ മേല്‍നോട്ടവും ഈ കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.
രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ നിരീക്ഷണമുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബും സന്നിഹിതയായിരുന്നു.
