ഇനിമുതൽ മാവ് അരച്ചെടുത്ത് സമയം കളയേണ്ട; ഒരു കപ്പ് റവയില്‍ ഇൻസ്റ്റൻ്റായി തയ്യാറാക്കാം ഇഡ്ഡലി; റെസിപ്പി ഇതാ

കോട്ടയം: പ്രഭാത ഭക്ഷണം പോഷകങ്ങള്‍ നിറഞ്ഞതായിരിക്കണം. ഒരു ദിവസത്തേയ്ക്കു വേണ്ടുന്ന ഊർജ്ജം അതില്‍ നിന്നും നേടാൻ സാധിക്കും. ഇനി അരിയും ഉഴുന്നും അരച്ചെടുത്ത് ഇഡ്ഡലി ഉണ്ടാക്കുന്നതിനു പകരം റവ ചേർത്തു നോക്കൂ.

ചേരുവകള്‍

റവ- 1 കപ്പ്
തൈര്- 1 കപ്പ്
വെള്ളം- 1/2 കപ്പ്
ഉപ്പ്- 1 ടീസ്പൂണ്‍
ജീരകം- 1/2 ടീസ്പൂണ്‍
കടുക്- 1/4 ടീസ്പൂണ്‍
പച്ചമുളക്- 1
എണ്ണ- 1 ടീസ്പൂണ്‍
ബേക്കിങ് സോഡ- 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് റവ ചേർത്തു വറുത്തെടുക്കാം.
തൈര്, ഉപ്പ്, ജീരകം, കടുക്, പച്ചമുളക്, എന്നിവയും ചേർക്കാം.
ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കുന്നതിനു മുൻപായി ബേക്കിങ് സോഡയും ചേർക്കാം.
ഇഡ്ഡലി തട്ടില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിക്കാം. ശേഷം ആവിയില്‍ വേവിക്കാം.