ജോലി സമയത്ത് സ്പായില്‍ സന്ദർശനം നടത്തിയ തൃക്കാക്കര ഇൻസ്പെക്ടർ സുധീർ വിജിലൻസ് പിടിയിൽ; ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് തൃക്കാക്കര ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.തൃക്കാക്കര സിഐ സുധീറിനെയാണ് വിജിലൻസ് പിടി കൂടിയത്. തുടർന്ന് ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി.

 

കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായില്‍ നിന്ന് സിഐയെ വിജിലൻസ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നു ഉദ്യോഗസ്ഥനെ സ്പായില്‍ നിന്ന് പിടികൂടിയത്.

 

സിഐ സ്ഥിരമായി സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ പിടികൂടുന്ന സമയത്ത് സിഐയുടെ പക്കല്‍ നിന്ന് പണം കണ്ടെത്താനായിരുന്നില്ല.