കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 14 പേർക്ക് പരിക്കേറ്റു

കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ടെംപോ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു.

മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻഭാഗം പൂർണമായും തകർന്നു.