ന്യൂഡല്‍ഹി: ഇൻഡിഗോയുടെ പുതിയ മേധാവിയായി മുൻ ബ്രിട്ടീഷ് എയർവേയ്‌സ് മേധാവി വില്യം വാല്‍ഷ് ചുമതലയേറ്റു.
മുൻ സിഇഒ പീറ്റർ എല്‍ബേഴ്സ് രാജിവെച്ചതിന് പിന്നാലെയാണ് സിഇഒ സ്ഥാനത്തേയ്ക്ക് വില്യം വാല്‍ഷ് എത്തുന്നത്. ഇന്നായിരുന്നു വില്യം വാല്‍ഷിൻ്റെ നിയമനം.
ഇൻഡിഗോ എയർലൈൻ സിഇഒ ആയിരുന്ന പീറ്റർ എല്‍ബേഴ്സ് ഈ മാസം പത്തിനായിരുന്നു രാജിവെച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതില്‍ പ്രവർത്തന തടസങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് പീറ്റർ എല്‍ബേഴ്സ് രാജിവെച്ചത്.
2022 സെപ്റ്റംബറിലാണ് ഇൻഡിഗോ തലപ്പത്തേക്ക് പീറ്റർ എല്‍ബേഴ്സ് എത്തുന്നത്. എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുല്‍ ഭാട്ടിയായിരുന്നു താല്‍ക്കാലിക ചുമതലവഹിച്ചത്.
