കോട്ടയം : ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിൽ.പത്തനംതിട്ട, ഓമല്ലൂര്‍ പന്നിയാലി ഭാഗത്ത് ചെറുകുന്നില്‍ കെ.വി.വേണുഗോപാല്‍ (63) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഹോട്ടലിലെ മറ്റൊരു സപ്ലയര്‍ ജോലിക്കാരനായ കൊല്ലം സ്വദേശി സാബുവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം രാത്രി 11നു ഹോട്ടലില്‍ വച്ച് വേണുഗോപാല്‍ സാബുവുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പുട്ടി ബ്ലേഡ് കൊണ്ട് യുവാവിന്‍റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.
വേണുഗോപാലിന് സാബുവിനോട് ജോലിസംബന്ധമായ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണുഗോപാലിനെ പിടികൂടുകയുമായിരുന്നു.
