പാചകവാതക പ്രതിസന്ധി രൂക്ഷം; ഭക്ഷണം പാകം ചെയ്യാൻ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ ഹോട്ടല്‍ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കും

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാൻ ഹോട്ടല്‍ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിർദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കും എന്നും കേന്ദ്രം വ്യക്തമാക്കി.

വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദല്‍ സംവിധാനങ്ങള്‍ക്കും സർക്കാർ അനുവാദം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നാല്‍പതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കല്‍ക്കരി ലഭ്യത കൂടുതലാക്കാനും നടപടികള്‍ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.