എന്നാല്‍ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നത്. എന്നാല്‍ ഈ വർഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തില്‍ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗില്‍ പിന്നോട്ട് പോയത്അത്ഭുതപ്പെടുത്തുന്നതായാണ് വാർത്തകള്‍.
വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ട് ശക്തി അനുസരിച്ചണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള ഫ്രാൻസിന്റെ പൗരന്മാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നിവയാണ് ഫ്രാൻസിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വർഷത്തെ പോലെ പട്ടികയില്‍ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ല്‍ നിന്ന് 102ലേക്ക് താഴ്ന്നു.
ഇന്ത്യയുടെ അയല്‍ക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലദ്വീപ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം ലഭിക്കുക. ഇറാൻ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു. അതേസമയം, ചൈന 2023ലുണ്ടായിരുന്ന 66ാം സ്ഥാനത്ത് നിന്ന് 64 കയറി. യുഎസ് ഏഴില്‍നിന്ന് ആറിലെത്തി.
കഴിഞ്ഞ 19 വർഷത്തെ ഡാറ്റയില്‍ നിന്നാണ് ഹെൻലി പാസ്പോർട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്ബാടുമുള്ള 199 പാസ്പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്റർനാഷണല്‍ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഗോള മാനദണ്ഡമായി പ്രവർത്തിക്കുന്ന ഇൻഡെക്‌സ് പ്രതിമാസം പുതുക്കുന്നതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള സഞ്ചാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതായി ഹെൻലി പാസ്പോർട്ട് സൂചിക വ്യക്തമാക്കുന്നു. 2006-ല്‍ ആളുകള്‍ക്ക് ശരാശരി 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാമായിരുന്നത്. എന്നാല്‍ ഈ വർഷം അത് 111 രാജ്യങ്ങളിലേക്കായിരിക്കുകയാണ്.
