രാജ്കോട്ട് : ഇംഗ്ലണ്ട് എട്ടാംസ്ഥാനത്തേക്ക് വീണിട്ടുണ്ട്. ന്യൂസീലൻഡാണ് ഒന്നാമത്.ഏഴ് മത്സരം കളിച്ച ഇന്ത്യ നാല് ജയവും ഒരു സമനിലയും നേടി. രണ്ട് കളിയില്‍ തോറ്റു. 59.52 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. 50 പോയിന്റാണ് ടീമിനുളളത്. നാല് മത്സരം കളിച്ച ന്യൂസീലൻഡിന് 75 പോയിന്റ് ശരാശരിയുണ്ട്. 36 പോയിന്റാണ് ടീമിനുളളത്. 21.87 പോയിന്റ് ശരാശരിയുമായാണ് ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് വീണത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിൻറെയും യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി കരുത്തിലുമാണ് ഇന്ത്യൻ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ (2-1) മുന്നിലെത്തി. ഈ മാസം 23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് മത്സരം.
